Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Father Of Four Passes

America

7 മ​ക്ക​ളെ ത​നി​ച്ചാ​ക്കി നാ​ൽ​വ​ർ കു​ട്ടി​ക​ളു​ടെ പി​താ​വ് അ​ന്ത​രി​ച്ചു

ഷാ​ർ​ല​റ്റ് (നോ​ർ​ത്ത് ക​രോ​ളി​ന): ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ഒ​ന്നി​ച്ച് ജ​നി​ച്ച നാ​ൽ​വ​ർ കു​ട്ടി​ക​ളി​ലൂ​ടെ (quadruplets) വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞ കാ​ർ​ലോ​സ് എ​ബ്ര​ഹാം​സ് (35) അ​ന്ത​രി​ച്ചു. നോ​ർ​ത്ത് ക​രോ​ളി​ന​യി​ലെ റ​സ്റ്റോ​റ​ന്‍റ് ഉ​ട​മ​യാ​യ കാ​ർ​ലോ​സി​ന്‍റെ അ​പ്ര​തീ​ക്ഷി​ത വി​യോ​ഗം ഭാ​ര്യ റോ​ൺ​ഞ്ചെ​റ​യെ​യും നാ​ൽ​വ​ർ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​വ​രു​ടെ 7 മ​ക്ക​ളെ​യും ക​ടു​ത്ത ദുഃ​ഖ​ത്തി​ലാ​ഴ്ത്തി.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു (ജൂ​ൺ 20) കാ​ർ​ലോ​സിന്‍റെ​ മ​ര​ണം. വ​ന്ധ്യ​താ ചി​കി​ത്സ​ക​ളു​ടെ സ​ഹാ​യ​മി​ല്ലാ​തെ ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ് ഇ​വ​ർ​ക്ക് ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളും ര​ണ്ട് ആ​ൺ​കു​ട്ടി​ക​ളു​മ​ട​ങ്ങു​ന്ന നാ​ൽ​വ​ർ കു​ട്ടി​ക​ൾ ജ​നി​ച്ച​ത്.

16 വ​ർ​ഷ​ത്തെ ഒ​രു​മി​ച്ചു​ള്ള ജീ​വി​ത​ത്തി​ന് ശേ​ഷം ഭ​ർ​ത്താ​വ് പി​രി​ഞ്ഞ​തോ​ടെ, താ​ൻ ഇ​നി പ​ഴ​യ​തു​പോ​ലെ ആ​കി​ല്ലെ​ന്നും 7 മ​ക്ക​ളെ വ​ള​ർ​ത്താ​ൻ ദൈ​വം ക​രു​ത്ത് ന​ൽ​ക​ട്ടെ​യെ​ന്നും റോ​ൺ​ഞ്ചെ​റ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചു. കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ൻ സു​ഹൃ​ത്തു​ക്ക​ൾ ഗോ​ഫ​ണ്ട്മീ (GoFundMe) വ​ഴി ധ​ന​സ​മാ​ഹ​ര​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

 

Latest News

Corehub Up